വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റി മേയറായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജനുമായ സൊഹ്റാന്‍ മംദാനിയെ തെരഞ്ഞെടുത്തു. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ, റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി കര്‍ട്ടിസ് സ്ളീവ എന്നിവരെ പരാജയപ്പെടുത്തിയാണ് മംദാനി വിജയം ഉറപ്പിച്ചത്.
ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ ഇന്ത്യന്‍ അമെരിക്കന്‍ മുസ്ലിമാണ് 34 കാരനായ സൊഹ്റാന്‍ മംദാനി. തെരഞ്ഞെടുപ്പില്‍ 17 ലക്ഷം പേര്‍ വോട്ട് ചെയ്തതായി ന്യൂയോര്‍ക്ക് സിറ്റി ബോര്‍ഡ് ഓഫ് ഇലക്ഷന്‍ അറിയിച്ചു.

Comments: